Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ഇനി പോലീസില്‍

Published

|

Last Updated

തൃശ്ശൂര: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതല്‍ കേരള പോലീസില്‍. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും.

സഹോദരനെ നാട്ടുകാര്‍ തല്ലിക്കൊന്ന ദിവസം ചന്ദ്രിക പോലീസ് സേനയിലേക്കുള്ള പിഎസ് സി അഭിമുഖ പരീക്ഷയിലായിരുന്നു. സഹോദരനടക്കമുള്ള കുടുംബത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാനുള്ള ജോലി ചന്ദ്രികയുടെ സ്വപ്നമായിരുന്നു. സഹോദരന്‍ പോയെങ്കിലും ചന്ദ്രികയുടെ ആ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണി്ന്ന് .ആദിവാസി യുവതി യുവാക്കളെ പോലീസ് സേനയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്് വഴി നിയമനം നടത്താന്‍ നിയമന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേഗഗതി കൊണ്ടുവന്നിരുന്നു.