മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു;മറ്റൊരു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

Posted on: July 2, 2018 9:32 am | Last updated: July 2, 2018 at 6:14 pm
SHARE

ഏറണാകുളം: കൊച്ചി മഹരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കഇടുക്കി വട്ടവട സ്വദേശി അഭിമന്യു(20)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി ബിലാല്‍, ഫാര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനും(19) കുത്തേറ്റത്. പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപേരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്ന് പോലീസ് അറിയിച്ചു.

മരിച്ച അഭിമന്യു എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. രണ്ടാം വര്‍ഷ ഫിലോസഫി ബിരുദ വിദ്യാര്‍ഥിയാണ് അഭിമന്യു.ഞായറാഴ്ച വൈകീട്ട് ചുമരെഴുത്ത് നടത്തുന്നത് സംബന്ധിച്ച് ് മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ -ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം. അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അര്‍ജുന്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ 15ഓളം പേരെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണറിയുന്നത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.