കൊച്ചിയില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; സിബിഐ സംഘം മൂന്ന് കോടി രൂപ കണ്ടെടുത്തു

Posted on: July 1, 2018 10:03 pm | Last updated: July 1, 2018 at 10:03 pm
SHARE

കൊച്ചി: പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു സിബിഐ മൂന്നുകോടി രൂപ കണ്ടെടുത്തു. മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് (എംഇഎസ്) ചീഫ് എന്‍ജിനീയറായ ആര്‍കെ ഗര്‍ഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്.
ഇയാള്‍ക്കെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹിയിലെയും കൊച്ചിയിലെയും വീടുകളിലെ പരിശോധന.വെല്ലിങ്ടണ്‍ ഐലന്റിലെ നാവികസേന ആസ്ഥാനത്തുള്ള ഗാര്‍ഗിന്റെ ഓഫിസിലും പരിശോധന നടന്നതായി റിപ്പോര്‍ട്ടുണ്ട്.

സൈന്യത്തിനും നാവികസേനയ്ക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യവും കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതും മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് വിഭാഗത്തിന്റെ കീഴിലാണ്ഇത്തരത്തില്‍ നടത്തിയ ചില മുന്‍കാല പ്രവൃത്തികളില്‍ വന്‍തോതില്‍ അഴിമതി നടത്തിയെന്ന ആരോപണം ഗര്‍ഗിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചതും പണം പിടിച്ചെടുത്തതും