നിപ്പ: രണ്ടാം ഘട്ടം തടയാന്‍ കഴിഞ്ഞത് ഒത്തൊരുമിച്ച പ്രവര്‍ത്തനത്തിനാല്‍: മന്ത്രി കെകെ ശൈലജ

Posted on: July 1, 2018 9:23 pm | Last updated: July 1, 2018 at 9:23 pm
SHARE

കോഴിക്കോട്: യുദ്ധമുഖത്തെന്നപോലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രവര്‍ത്തിച്ചതിനാലാണ് നിപ്പ വൈറസിനെ പ്രതിരോധിക്കാനായതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. നിപ്പ നിയന്ത്രണത്തിന് പ്രവര്‍ത്തിച്ചവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വൈറസ് ബാധ 17 ജീവനുകള്‍ നഷ്?ടമാക്കിയതോടൊപ്പം വലിയ അനുഭവങ്ങളും നമുക്കുനല്‍കി. എല്ലാ മേഖലയിലുള്ളവരും ഒത്തൊരുമിച്ച് നിന്നതിനാലാണ് പെട്ടന്ന് രോഗം തിരിച്ചറിയാനും കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയാനും കഴിഞ്ഞത.എണ്ണയിട്ട യന്ത്രം പോലെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. അതിനാലാണ് രണ്ടാംഘട്ടം ഇല്ലാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here