പോലീസ് സ്‌റ്റേഷനില്‍ പ്രതികളുടെ ആക്രമണം; എസ്‌ഐക്കും സിപിഒക്കും പരുക്ക്

Posted on: July 1, 2018 8:11 pm | Last updated: July 1, 2018 at 8:11 pm

കോഴിക്കോട്: തിരുവമ്പാടി പോലീസ് സ്‌റ്റേഷനില്‍ പ്രതികളുടെ ആക്രമണം. എസ്.ഐ അടക്കം രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. എസ്‌ഐ സനല്‍ രാജു, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സ്‌റ്റേഷനിലെത്തിച്ച ലിന്റോ രമേശ്, ബെര്‍ലിന്‍ മാത്യു എന്നീ പ്രതികളാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്.് സ്‌റ്റേഷനിലെ ഒരു കമ്പ്യൂട്ടറും പ്രതികള്‍ അടിച്ചുതകര്‍ത്തു