മാതാവിനൊപ്പം ഉറങ്ങുകയായിരുന്ന അഞ്ച് വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Posted on: July 1, 2018 5:51 pm | Last updated: July 2, 2018 at 10:41 am
SHARE

രാജ്്കോട്ട്: ഗുജറാത്തില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന മോര്‍ബിയിലെ സെറാമിക്‌സ് കമ്പനിയിലെ ലേബര്‍ ക്യാമ്പിന് സമീപത്തെ അയല്‍ക്കാരന്റെ പൂട്ടിയിട്ട വീട്ടിലാണ് മ്യതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് നിഗമനം.

ഉത്തര്‍പ്രദേശില്‍നിന്നും ജോലി തേടി മോര്‍ബിയിലെത്തിയ ബാല്‍റാം-മാല്‍ഖാന്‍ സരോദിയ ദമ്പതികളുട മകള്‍ പലാക് സോരോദിയയാണ് കൊല്ലപ്പെട്ടത്. കമ്പനിയിലെ തൊഴിലാളി ക്യാമ്പിലാണ് കുടുംബം താമസിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് തനിക്കൊപ്പം ഉറങ്ങുകയായിരുന്ന കു്ട്ടിയെ കാണാനില്ലെന്ന് മാതാവ് ്അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. കോളനിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തിനെത്തുടര്‍ന്ന് കുട്ടിയുടെ പിതാവ് സംഭവം പോലീസിലറിയിക്കുകയായിരുന്നു. പോലീസെത്തി ക്യാമ്പിന് സമീപത്തെ പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ വീട്ടുടമയെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.