Connect with us

National

ദിലീപിനെതിരെ കന്നഡ സിനിമാപ്രവര്‍ത്തകര്‍; 'അമ്മ' നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കത്തയച്ചു

Published

|

Last Updated

ബംഗളൂരു: അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കന്നഡ സിനിമാപ്രവര്‍ത്തകരും രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ സിനിമാ പ്രവര്‍ത്തകര്‍ അമ്മക്ക് കത്ത് നല്‍കി. നടന്‍ പ്രകാശ് രാജ് അടക്കമുള്ള കന്നഡ സിനിമാ പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്.

കുറ്റവിമുക്തനാകും വരെ ദീലീപ് അമ്മയില്‍ നിന്ന് മാറി നില്‍ക്കണം. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സിനിമാ പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നും കത്തില്‍ പറയുന്നു. കന്നഡയില്‍ നിന്നുള്ള 50 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്താണ് അമ്മക്ക് അയച്ചത്‌

Latest