മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Posted on: July 1, 2018 3:52 pm | Last updated: July 1, 2018 at 7:15 pm
SHARE

കണ്ണൂര്‍: മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രതീഷ്, ഡെനീഷ്, സായ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ആരുടേയും പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.