ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചികിത്സയിലുള്ള സുഹൈല്‍ മുബാറഖ് അല്‍ ളാഹിരിയെ സന്ദര്‍ശിച്ചു

Posted on: July 1, 2018 2:01 pm | Last updated: July 1, 2018 at 2:01 pm
SHARE

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖലീഫ സിറ്റിയിലെ ന്യൂ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൈല്‍ മുബാറഖ് അല്‍ ളാഹിരിയെ സന്ദര്‍ശിച്ചു. ളാഹിരിയുടെ ആരോഗ്യാവസ്ഥകള്‍ ആരാഞ്ഞ ശൈഖ് മുഹമ്മദ് പെട്ടന്ന് അസുഖം മാറട്ടെയെന്ന് ആശംസിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കിരീടാവകാശിയുടെ ആശുപത്രി സന്ദര്‍ശനത്തിലുള്ള സന്തോഷം ളാഹിരിയുടെ കുടുംബം അറിയിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറഖ് അല്‍ മസ്റൂഇ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.