Connect with us

National

ഉത്തരാഖണ്ഡ് ബസ് അപകടം: മരിച്ചവരുടെ എണ്ണം 47 ആയി

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗര്‍വാള്‍ ജില്ലയിലെ പിപ്പിലി ഭോവാന്‍ മോട്ടോര്‍ വേയില്‍ നിന്ന് ബസ് 60 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പോലീസും എന്‍ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റാം നഗറില്‍ നിന്ന് ഭോവാനിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അനുശോചിച്ചു.

Latest