ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതിലേറെപ്പേര്‍ മരിച്ചു

Posted on: July 1, 2018 11:28 am | Last updated: July 1, 2018 at 1:02 pm
SHARE

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതിലേറെപ്പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൗരി ഗര്‍വാള്‍ ജില്ലയിലെ നാനിദണ്ഡ മേഖലിലാണ് സംഭവം. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗര്‍വാള്‍ കമ്മീഷണര്‍ ദിലീപ് ജവല്‍കാര്‍ പറഞ്ഞു.