Connect with us

Kerala

മായം: 51 ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു

Published

|

Last Updated

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ 51 ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ നിരോധിച്ചു. 51 കമ്പനികളുടെയും ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

നിരോധിച്ച ബ്രാന്‍ഡുകള്‍: പൗര്‍ണ്ണമി, ബി എസ് ആര്‍, പ്രീമിയം ക്വാളിറ്റി, മഹാരാശി, കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര വൃക്ഷ, കേര ടോപ്പ്, കേര സ്വാദ്, കേര ലൈഫ്, കെ പി എന്‍ സൗദം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ് ജി എസ് സിംപല്‍ ഓഫ് ക്വാളിറ്റി കേര പ്രീമിയം, കേര രൂചി, കേര വിന്‍, കേര റിച്ച്, കേര പ്രീമിയം, കേര ഭാരത്, കേര കിംഗ്, മലതീരം നച്യൂറല്‍, റോയല്‍ കുക്ക്, കേര കോ പ്യൂര്‍, ഭരണി, കൊച്ചിന്‍ ഡ്രോപ്പ്‌സ്, ഗംഗ ഗോള്‍ഡ് നച്യൂറല്‍, എസ് എം എസ്, എസ് കെയിസ് ആയുഷ്, സില്‍വര്‍ ഫ്‌ളോ, കാവേരി, ഇവര്‍ഗ്രീന്‍, കേര ഹണി, കെ എം ടി, കോകോ ഡ്രോപ്പ്‌സ്, ഡ്രീം കേര, വെല്‍ക്കം കുറ്റിയാടി, പ്രിയം, കോകോ റുച്ചി, മലബാര്‍ പി എസ് ഗോള്‍ഡ് പ്രീമിയം, എല്‍ പി എം കേര ഡ്രോപ്പ്‌സ്, കോകോ സമൃദ്ധി, കേര രുചി, കേരളം നന്മ, പി വി എസ് പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സംസം ബ്രാന്‍ഡ്, രാഗ്, ഈസി, കോകോ വീറ്റാ എഡൈബിള്‍, എ എം, കേര റാണി.

---- facebook comment plugin here -----

Latest