ഡല്‍ഹി ബുരാരിയില്‍ ഒരു വീട്ടില്‍ പതിനൊന്ന് പേര്‍ മരിച്ച നിലയില്‍

Posted on: July 1, 2018 9:26 am | Last updated: July 1, 2018 at 12:16 pm

ന്യൂഡല്‍ഹി: ബുറാരിയില്‍ ഒരു വീട്ടില്‍ പതിനൊന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് സ്ത്രീകളേയും നാല് പുരുഷന്മാരേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മരിച്ചവര്‍ ഒരു വീട്ടിലെ അംഗങ്ങളാണോയെന്ന് വ്യക്തമല്ല. കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.