കവാനിക്കൊടുങ്കാറ്റില്‍ പറങ്കികള്‍ നിലംപൊത്തി; മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോയും മടങ്ങി

Posted on: July 1, 2018 1:43 am | Last updated: July 1, 2018 at 10:02 am
SHARE

സോച്ചി: എഡിന്‍സണ്‍ കവാനിയുടെ ഇരട്ട ഗോള്‍ മികവില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഉറുഗ്വെ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കൂട്ടരേയും കീഴടക്കിയത്. കളി തുടങ്ങി ഏഴാം മിനുട്ടില്‍ തന്നെ കവാനിയിലൂടെ ഉറുഗ്വെ ആദ്യ ഗോള്‍ നേടി. സുവാരസിന്റെ ക്രോസില്‍ നിന്നാണ് കവാനി ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയില്‍ ഉറുഗ്വെ 1-0ത്തിന് മുന്നില്‍.

55ാം മിനുട്ടില്‍ പെപെയുടെ ഗോളില്‍ ഉറുഗ്വെ സമനില പിടിച്ചു. 62ാം മിനുട്ടില്‍ കവാനി വീണ്ടും വല കുലുക്കി. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്ന് കവാനി തൊടുത്ത ഷോട്ട് പോര്‍ച്ചുഗീസ് ഗോളി പട്രീഷ്യോയെ മറികടന്ന് പോസ്റ്റിന്റെ ഇടത് മൂലയില്‍ ചെന്ന് കയറി. പിന്നീട് മികച്ച അവസരങ്ങള്‍ നെയ്‌തെടുത്തെങ്കിലും പോര്‍ച്ചുഗലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഏഴാം തവണയാണ് ഉറുഗ്വെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ അവര്‍ ഫ്രാന്‍സിനെ നേരിടും. നേരത്തെ, അര്‍ജന്റീനയെ ആദ്യ ക്വാര്‍ട്ടറില്‍ 4-3ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നത്.