വിമാനം 15 മണിക്കൂര്‍ വൈകി; യാത്രക്കാര്‍ ബഹളംവെച്ചു

Posted on: June 30, 2018 10:56 pm | Last updated: July 1, 2018 at 9:42 am
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ വെള്ളിയാഴ്ച രാത്രി 9,50 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജ വിമാനം ഇന്നലെയും പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു.വെള്ളിയാഴ്ച രാത്രി പുറപ്പെടാനൊരുങ്ങിയ വിമാനം സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് വിമാനം പുറപ്പെടുമെന്ന ഉറപ്പില്‍ യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ഉച്ചക്ക് തിരിച്ച് വിമാനത്താവളത്തിലെത്തിച്ചെങ്കിലും വിമാനത്തിന്റെ പിന്നേയും നീണ്ടു പോയി. ഇതോടെ യാത്രക്കാര്‍ അധികൃതരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.ഉച്ചഭക്ഷണം പോലും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. തകരാറുകള്‍ തീര്‍ത്ത വിമാനം മൂന്ന് മണിക്കാണ്പുറപ്പെട്ടത്. 190 യാത്രക്കാരാണ് വിമാനത്തില്‍ യാത്ര തിരിച്ചത്.