Connect with us

Ongoing News

തോല്‍വിക്ക് പിന്നാലെ മെഷറാനോ വിരമിച്ചു

Published

|

Last Updated

കസാന്‍: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ അര്‍ജന്റീനിയന്‍ താരം ഹാവിയര്‍ മെഷറാനൊ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം (147) കളിച്ച താരമാണ് മെഷറാനൊ. പ്രതിരോധനിര താരമായ മെഷറാനോ ലിവര്‍പൂള്‍, ബാഴ്‌സലോണ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ലിവര്‍പൂളിനായി 94 മത്സരങ്ങളിലും ബാഴ്‌സലോണക്കായി 203 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. ഇപ്പോള്‍ ചൈനീസ് ലീഗിലെ ചൈന ഫോര്‍ച്യൂണ്‍ ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്.

Latest