Connect with us

Gulf

അബുദാബിയില്‍ പാര്‍പിട മേഖലയില്‍ വ്യാപക പരിശോധന; നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

അബുദാബി: അബുദാബിയില്‍ പാര്‍പിട നിയമം കര്‍ശനമാക്കുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമ നടപടി തുടങ്ങി. ഈ വര്‍ഷം 98 വീട്ടുടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തു. താമസ സ്ഥലങ്ങളില്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിച്ചതിന് കഴിഞ്ഞ വര്‍ഷം 434 വീട്ടുടമസ്ഥര്‍ക്കെതിരെ നിയമ നടപടി സീകരിച്ചു.

2016ല്‍ പാര്‍പിടങ്ങളില്‍ കൂടുതല്‍ പേരെ താമസിപ്പിച്ചതിന് 297 പേര്‍ക്കെതിരെയും പിഴ ചുമത്തി. അബുദാബി മുനിസിപ്പാലിറ്റി പാര്‍പിട നിയമം വളരെ കര്‍ശനമാക്കിയിട്ടും നിയമ ലംഘനവും തുടരുകയാണ്. ബാച്ച്ലര്‍ താമസ സ്ഥലങ്ങളില്‍ ഒരു റൂമില്‍ പരമാവധി മൂന്നു പേരില്‍ കൂടുതല്‍ പേരെ താമസിപ്പിക്കരുതെന്ന് മുനിസിപ്പാലിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ മോശം അവസ്ഥയില്‍ ആളുകളെ താമസിപ്പിച്ച കെട്ടിട ഉടമകള്‍ക്കെതിരെ രണ്ടു ലക്ഷം ദിര്‍ഹം വരെ അബുദാബി മുനിസിപ്പാലിറ്റി പിഴ ചുമത്തിയിരുന്നു.

കെട്ടിടങ്ങളിലെ റൂമുകള്‍ പാര്‍ട്ടീഷന്‍ ചെയ്ത് കുടുംബങ്ങളെയും ബാച്ച്ലര്‍മാരെയും താമസിപ്പിക്കുകയും പാര്‍പിട നിയമലംഘനം തുടരുകയും ചെയ്തവര്‍ക്കെതിരെ 10,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തി. നിയമ ലംഘനം ആവര്‍ത്തിച്ചവര്‍ക്ക് ഒരു ലക്ഷത്തില്‍ കുറയാതെയും രണ്ടു ലക്ഷത്തില്‍ കൂടാതെയുമാണ് പിഴ ചുമത്തുക. ഗുരുതരമായ നിയമ ലംഘകര്‍ക്ക് തടവ് ഉള്‍പെടെയുള്ള ശിക്ഷയും ലഭിക്കും.