Connect with us

Gulf

ഉമ്മുല്‍ ഖുവൈനില്‍ തീപിടുത്തം; 50 പേരെ രക്ഷിച്ചു

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ ഖുവൈന്‍ വ്യവസായ മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടുത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. ആളപായം സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തീപിടുത്തം. അപകട വിവരമറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് കെട്ടിടത്തിലുണ്ടായിരുന്ന 50 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ സാലിം ഹമദ് ബിന്‍ ഹംസ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ അഹ്മദ് ബുര്‍ഹാന്‍, ക്യാപ്റ്റന്‍ റാശിദ് ജാസിം, ഫസ്റ്റ് ലെഫ്. അലി സാലിം എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Latest