ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാല്‍; ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പം

Posted on: June 30, 2018 6:24 pm | Last updated: July 1, 2018 at 1:46 am
SHARE

തിരുവനന്തപുരം: ദിലിപീനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്ത വിഷയത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുത്തതിലെ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണ്. ദിലീപിനെതിരായ നടപടി പിന്‍വലിച്ചത് കൂട്ടായ തീരുമാനത്തിലൂടെയാണ്. അമ്മ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമാണ്. അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. അമ്മക്കെതിരായ പ്രസ്താവനകള്‍ വേദനയുണ്ടാക്കി. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ ‘അമ്മ’ക്ക് നിക്ഷിപ്ത താത്പര്യമില്ലെന്നും ഈ സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here