Connect with us

Kerala

പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് ആരോഗ്യമന്ത്രി കെകെ ശൈലജ ഏറ്റുവാങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് ആരോഗ്യമന്ത്രി കെകെ ശൈലജ ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡല്‍ഹിയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ അവാര്‍ഡ് സമ്മാനിച്ചു. എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത എന്നിവരും പങ്കെടുത്തു.

സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത് 41 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അസൂയാവഹമായ നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Latest