കോവളത്ത് വാഹനാപകടം; ആറ് വയസ്സുകാരി മരിച്ചു

Posted on: June 30, 2018 4:22 pm | Last updated: June 30, 2018 at 7:33 pm
SHARE

തിരുവനന്തപുരം: കോവളത്ത് നിയന്ത്രണം വിട്ട മിനിലോറി ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുട്ടി മരിച്ചു. ആറ് വയസുകാരി ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.