Connect with us

Kerala

ഗവാസ്‌കര്‍ക്ക് മര്‍ദനം: തെളിവ് ശേഖരണത്തിന് ഇനിയും സമയം വേണമെന്ന് പോലീസ്

Published

|

Last Updated

തിരുവനന്തപുരം:എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ െ്രെഡവറെ മര്‍ദിച്ച കേസില്‍ അന്വേഷണം വൈകിപ്പിക്കാനായി പോലീസ് ശ്രമം. അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു കാണിച്ച് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുകയാണ് പോലീസ്. തെളിവു ശേഖരണത്തിന് കൂടുതല്‍ സമയം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് െ്രെഡവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്ന് രണ്ടാഴ്ചയിലധികമായെങ്കിലും എന്നാല്‍ അറസ്റ്റടക്കമുള്ള യാതൊരു നടപടിയിലേക്കും െ്രെകംബ്രാഞ്ച് സംഘം കടന്നിട്ടില്ല.

തനിക്കെതിരായി എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയിലെടുത്ത കേസ് പിന്‍വലിക്കണമെന്ന ഗവാസ്‌കറുടെ ഹര്‍ജി നാലിനു ഹൈക്കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി അന്വേഷണസംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി വ്യക്തമാക്കി കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി. എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളായിട്ടില്ലെന്നാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളും ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടുന്നു.

Latest