മരണാനന്തരമെങ്കിലും തിലകനെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന് ‘അമ്മ’യോട് ഷമ്മി തിലകന്‍

Posted on: June 30, 2018 3:02 pm | Last updated: June 30, 2018 at 3:02 pm
SHARE

കൊച്ചി: മരണാനന്തരമായിട്ടെങ്കിലും നടന്‍ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താരസംഘടന ‘അമ്മ’്ക്ക് കത്തയച്ചതായി മകന്‍ ഷമ്മി തിലകന്‍്. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണു ഷമ്മി കത്ത് നല്‍കിയത്.

സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ, അന്തരിച്ച നടന്മാരുടെ പട്ടികയില്‍നിന്നു പോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും കത്തില്‍ പറയുന്നു. നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here