അടിപിടിക്കിടെ ഗുരുതര പരുക്കേറ്റയാള്‍ മരിച്ചു

Posted on: June 30, 2018 1:49 pm | Last updated: June 30, 2018 at 1:49 pm
SHARE

കാളികാവ്: അടിപിടിക്കിടെ ഗുരുതര പരിക്കേറ്റ് ചികിത്‌സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അഞ്ചച്ചവിടി മൂച്ചിക്കലിനടുത്ത് മാവുങ്ങല്‍ മൂസയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുട്ടി(60)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് മരണത്തിന് കാരണമായ അടിപിടിയുണ്ടായത്.

തൊട്ടടുത്ത വീട്ടിലേക്ക് സല്‍ക്കാരത്തിനു വന്ന ആളുടെ കാര്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തതാണ് തര്‍ക്കത്തിനും അടിപിടിക്കും കാരണമായത്. പരുക്കേറ്റ കുഞ്ഞിമുഹമ്മദ് എംഇഎസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ അസീസ്, ഇസ്സുദ്ദീന്‍, സജ്‌ന മോള്‍, മരുമക്കള്‍: സഫൂറ, ആരിഫ,ശിഹാബ് .മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനയച്ചു