വൈദികര്‍ക്കെതിരായ പീഡനാരോപണം: ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുക്കുന്നു

Posted on: June 30, 2018 12:23 pm | Last updated: June 30, 2018 at 12:23 pm

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതിയില്‍ െ്രെകംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുക്കുന്നു. െ്രെകംബ്രാഞ്ച് എസ് .പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണ കേസിലെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയത്.

വൈദികര്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് െ്രെകംബ്രാഞ്ച് മേധാവിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തത്. കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി