ദിലീപിന്റെ ‘അമ്മ’ പുന:പ്രവേശം: വിശദീകരണം തേടാത്തത് പാര്‍ട്ടി അംഗങ്ങളല്ലാത്തതിനാല്‍ -കോടിയേരി

Posted on: June 30, 2018 11:19 am | Last updated: June 30, 2018 at 4:57 pm
SHARE

തൃശൂര്‍: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ അതിലെ ഇടത് ജനപ്രതിനിധികളായ അംഗങ്ങളോട് വിശദീകരണം തേടാത്തത് അവര്‍ സിപിഎം അംഗങ്ങള്‍ അല്ലാത്തതു കൊണ്ടാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയല്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം . നടപടി അമ്മയെക്കൊണ്ട് തിരുത്തിക്കണം. തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തവര്‍ക്കും അതിന്റെ ഭാഗമായവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരോട് വിശദീകരണം തേടാറില്ല. ‘അമ്മ’യുടെ തീരുമാനത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമണോത്സുകതയോടെ എതിര്‍ക്കുന്നത് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here