Connect with us

International

പത്രം ഓഫീസില്‍ വെടിവെപ്പ്: സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വാര്‍ത്തയുമായി പത്രം

Published

|

Last Updated

മേരിലാന്റ്: വെടിയേറ്റ് അഞ്ചു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ മേരിലാന്റിലെ പത്രസ്ഥാപനത്തില്‍ നിന്നും ഇന്നലെയും പത്രമിറങ്ങി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ദ് ക്യാപിറ്റല്‍ ഗസ്റ്റ് പത്രത്തിന്റെ ന്യൂസ് റൂമിന്റെ ചില്ലുവാതില്‍ തകര്‍ത്തെത്തിയ അക്രമി നടത്തിയ വെടിവെപ്പിലാണ് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായത്.ഒന്നാം പേജില്‍ ചിത്രങ്ങള്‍ സഹിതം ക്യാപിറ്റലില്‍ വെടിയേറ്റ് അഞ്ചുമരണം എന്ന തലക്കെട്ടോടെയാണ് സഹപ്രവര്‍ത്തകര്‍ പത്രം പുറത്തിറക്കിയത്.

കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലും പിക്അപ് ട്രക്കിലുമിരുന്നാണ് സഹപ്രവര്‍ത്തകര്‍ വാര്‍ത്ത തയ്യാറാക്കിയത്.മുപ്പതോളം മാധ്യമപ്രവര്‍ത്തകരാണ് ആക്രമണ സമയത്ത് ഓഫീസിലുണ്ടായിരുന്നത്. എന്നാല്‍ ആദ്യ റൗണ്ട് വെടിവെപ്പിന് ശേഷം അക്രമി വീണ്ടും തോക്ക് നിറക്കുന്നതിനിടയിലല്‍ മറ്റ് ജീവനക്കാര്‍ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയതിന് പത്രത്തിനെതിരെ അക്രമി ജെറോഡ് റാമോസ് മുമ്പ് അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു 2011 ല്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.