പതിനേഴുകാരനെ പീഡിപ്പിച്ച മാതാവും മകളും പിടിയില്‍

Posted on: June 30, 2018 10:00 am | Last updated: June 30, 2018 at 10:19 am

ഷിംല :പതിനേഴുകാരനെ മൂന്നുമാസത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവും മകളും അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണു സംഭവം. പീഡിപ്പിക്കപ്പെട്ട ണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരിക്കും ഇവരുടെ 22കാരി മകള്‍ക്കുമെതിരെ കേസെടുത്തതായി എഎസ്പി ശിവ് കുമാര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു സ്ത്രീകള്‍ക്കെതിരെ കേസ്. ആണ്‍കുട്ടിയുടെ സമ്മതത്തോടെയാണു ചൂഷണം നടന്നതെന്നു സംശയമുള്ളതിനാല്‍ പോക്‌സോ ചുമത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ എത്തിച്ചാണു ലൈംഗിക ചൂഷണം നടത്തിയതെന്നു പരാതിയില്‍ പറയുന്നു.