Connect with us

Kerala

കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി ഇന്ന് അവസാനിക്കും

Published

|

Last Updated

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച് 31ന് അവസാനിച്ച ലൈസന്‍സ് മൂന്ന് മാസത്തേക്ക് നീട്ടിക്കൊടുക്കുകയായിരുന്നു.

പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പാര്‍ക്ക് അധിക്യതര്‍ പഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമതി യോഗം ഇക്കാര്യം ചര്‍ച്ചക്കെടുത്തിരുന്നില്ല