മുംബൈയിലെ വിമാന അപകടം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Posted on: June 29, 2018 8:11 pm | Last updated: June 30, 2018 at 9:49 am
SHARE

മുംബൈ: സ്വകാര്യ വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പരീക്ഷണ പറക്കലിനിടെ ഘാട്‌കോപര്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നു വീണ് തീ ഗോളമായി മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. വിമാനം തകര്‍ന്നുവീണ സ്ഥലത്തിന് സമീപത്തെ റോഡിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. രണ്ട് പൈലറ്റുമാരും വിമാനത്തിലെ എന്‍ജിനീയര്‍മാരും ഒരു കാല്‍നട യാത്രക്കാരനുമാണ് മരിച്ചത്. ജുഹുവില്‍ നിന്ന് പറന്നുയര്‍ന്ന പന്ത്രണ്ട് സീറ്റുള്ള കിംഗ് എയര്‍ സി 90 വിമാനമാണ് ഘാട്‌കോപറിലെ ജാഗ്പതി നഗറില്‍ അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here