അലിഫിന്റെ മധുരാക്ഷരം നുകര്‍ന്ന് ഫത്‌ഹേ മുബാറക്

Posted on: June 29, 2018 6:51 pm | Last updated: June 29, 2018 at 6:51 pm
SHARE
ഫത്‌ഹേ മുബാറക് ഉദ്ഘാടനം രിസാല സ്റ്റഡി സര്‍ക്കിള്‍ മിഡില്‍ ഈസ്റ്റ് ട്രെയിനിങ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി നിര്‍വഹിക്കുന്നു

ദമ്മാം: ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അലിഫിന്റെ മധുരാക്ഷരം നുകര്‍ന്ന് ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു.
ദമ്മാം അല്‍ ഹിദായ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ മിഡില്‍ ഈസ്റ്റ് ട്രെയിനിങ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി സെന്‍ട്രല്‍ തല ഫത്‌ഹേ മുബാറക് ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി നടത്തിയ സംവാദത്തിന് ബഷീര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി ,

ഹാരിസ് ജൗഹരി മുഖ്യപ്രഭാഷണം നടത്തി. വര്‍ണാഭമായ ചടങ്ങില്‍ പുതിയ കുട്ടികള്‍ക്ക് ഐ.സി.എഫ്. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്‌സനി ആദ്യാക്ഷരം കുറിച്ചു. യൂസഫ് സഅദി അയ്യങ്കേരി, അഷ്‌റഫ് പട്ടുവം, റാഷിദ് കോഴിക്കോട്, അബ്ദുല്ല വിളയില്‍, നാസര്‍ മസ്താന്‍ മുക്ക്, ശിഹാബുദ്ദീന്‍ ഹിമമി നേതൃത്വം നല്‍കി.

മദ്‌റസ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി സലീം പാലച്ചിറ, അശ്‌റഫ് കരുവമ്പൊയില്‍, ഡോ. ഉസ്മാന് നിര്‍വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു, അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം അധ്യക്ഷത വഹിച്ചു. ശരീഫ് സഖാഫി കീച്ചേരി സ്വാഗതവും,അബ്ബാസ് തെന്നല നന്ദിയും പറഞ്ഞു