വിമാന യാത്ര: ഹാന്‍ഡ് ബേഗില്‍ പൗഡര്‍, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവക്കു വിലക്ക്

Posted on: June 29, 2018 6:26 pm | Last updated: June 29, 2018 at 6:26 pm
SHARE

ദുബൈ: വിമാന യാത്രക്കാര്‍ ഹാന്‍ഡ് ബാഗില്‍ വലിയ പൗഡര്‍ ടിന്‍, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയവ കൊണ്ടുപോകുന്നതിനും കൊണ്ടു വരുന്നതിനും നിയന്ത്രണം. ലഗേജില്‍ മാത്രമേ ഇവ വഹിക്കാവൂ എന്ന് ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനര്‍ അധികൃതര്‍ വ്യക്തമാക്കി. ലിഥിയം ബാറ്ററി, ഫോണ്‍ ചാര്‍ജര്‍, ഇലക്ട്രോണിക് പൂട്ട് എന്നിവയുള്ള സ്മാര്‍ട് ബാഗുകള്‍ ഹാന്‍ഡ് ഓണ്‍ ലഗേജായി അനുവദിക്കില്ല.

അളവില്‍ കൂടുതലുള്ള ബേബി ഫുഡ്, ഔഷധങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, സൂപ് അനുവദിക്കില്ല.
ഇവ കുറച്ചുണ്ടെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ ആയിരിക്കണം. മല്‍സ്യ ബന്ധന സാമഗ്രി, രാസ വസ്തുക്കള്‍, മെഴുകു തിരികള്‍, ലൈറ്ററുകള്‍, സൂചികള്‍ എന്നിവ ഹാന്‍ഡ് ബേഗില്‍ വഹിക്കുന്നത് കുഴപ്പത്തിലാക്കും.