‘അമ്മ’ വിഷയത്തില്‍ പ്രതികരിക്കാതെ പിണറായി; മുഖ്യമന്ത്രി ഉചിതമായി ഇടപെടണമെന്ന് കാനം

Posted on: June 29, 2018 4:57 pm | Last updated: June 29, 2018 at 9:22 pm
SHARE

തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ഇതെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം, അമ്മ വിഷയത്തില്‍ ഇടത് എംഎല്‍എമാരുടെ നടപടിയില്‍ നിലപാടെടുക്കേണ്ടത് സിപിഎം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ എംഎല്‍എമാരാണെങ്കില്‍ താന്‍ മറുപടി പറയുമായിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായി ഇടപെടമെന്ന് കരുതുന്നതായും കാനം കൂട്ടിച്ചേര്‍ത്തു.

നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ യുടെ നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ നടന്‍ ദിലീപിനും സംഘടനക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി ജി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. നടന്‍ ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. പണമുണ്ടെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്. പണത്തിന്റെ അഹങ്കാരം സാംസ്‌ക്കാരിക കേരളത്തോട് വേണ്ടെന്നുമായിരുന്നു സുധാകരന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here