കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

Posted on: June 29, 2018 3:22 pm | Last updated: June 29, 2018 at 5:18 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുംമുമ്പ് കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയതായി ആരോഗ്യ മന്ത്രി കെകെ ശൈലജ . മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എയിംസിനായി കോഴിക്കോട്ടെ കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് സംസ്ഥാനം നന്ദി അറിയിച്ചെന്നും നിപ്പക്ക് എതിരായ പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ കേരളവും പങ്കാളികളാകുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.