Connect with us

Gulf

വ്യാപക പരിശോധന; സാറ്റലൈറ്റ് ടെലിവിഷന്‍ റിസീവറുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

അബുദാബി : അബുദാബിയുടെ വിവിധ ഭാഗങ്ങളിലെ വ്യപാര സ്ഥാപനങ്ങളില്‍ അബുദാബി സാമ്പത്തിക വകുപ്പ് നടത്തിയ വ്യാപക പരിശോധനയില്‍ സൗജന്യ ടെലിവിഷന്‍ റിസീവറുകള്‍ പിടിച്ചെടുത്തതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) അറിയിച്ചു. യു എ ഇ യുടെ ബ്രോഡ്കാസ്റ്റിങ് ടെലികമ്യൂണിക്കേഷന്‍ ഫെഡറല്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതാണ് സാറ്റലൈറ്റ് ടെലിവിഷന്‍ റിസീവറുകള്‍ പിടിച്ചെടുക്കാന്‍ കാരണമെന്നും പിടിച്ചെടുത്തിരുന്ന ഉപകരണങ്ങലില്‍ ലംഘനം കണ്ടെത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് എമിറേറ്റില്‍ അനധികൃതമായി വിദേശ രാജ്യങ്ങളില്‍ നിന്നും കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന എന്‍ക്രിപ്റ്റ് ചെയ്ത റിസീവറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് ഡി ഇ ഡി പരിശോധന നടത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കൊണ്ട് വന്ന് നിയമവിരുദ്ധമായി വില്‍പ്പന നടത്തുന്ന റിസീവറുകളും സാറ്റലൈറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണമെന്നും വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.നിയമ വിരുദ്ധമായി സാറ്റലൈറ്റ് ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ നടപടി സീ കരിക്കുമെന്ന് സാമ്പത്തികകാര്യാ വകുപ്പ് അറിയിച്ചു. കൂടാതെ വാണിജ്യപരമായ വഞ്ചനക്ക് വ്യപാര സ്ഥാപനങ്ങള്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും, അനധികൃത റിസീവറില്‍ ലഭിക്കുന്ന സേവനങ്ങള്‍ രാജ്യത്തിന്റെ ദേശീയ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നിയമപരമായി നല്‍കുന്നുണ്ടെന്നും യു എ ഇ നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുന്ന ഭൗതീക സ്വത്തവകാശവും അനുബന്ധ അവകാശങ്ങളും ബഹുമാനിക്കണമെന്നും സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അനധികൃത ഉപകരണങ്ങളുടെ വിതരണം തടയുന്നതിനും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനും പരിശോധന നടപടികള്‍ തുടരുമെന്ന് വകുപ്പ് അറിയിച്ചു. ബൗദ്ധിക സ്വത്തവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിനും മറ്റ് അനുബന്ധ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി അബുദാബി സാമ്പത്തിക കാര്യ വകുപ്പ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്നും മികച്ച അന്താരാഷ്ട്ര കീഴ്വഴക്കങ്ങള്‍ പിന്തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Latest