വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

Posted on: June 29, 2018 11:33 am | Last updated: June 29, 2018 at 11:33 am
SHARE

അബുദാബിയില്‍ പ്രത്യേക ക്യാമറ വരുന്നു.
അബുദാബിന്മ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ അബുദാബിയില്‍ പ്രത്യേക ക്യാമറ വരുന്നു.മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിന് ക്യാമറ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു . ഒന്നിലേറെ വരികളുള്ള റോഡില്‍ ഓരോ ലെയ്‌നിലെയും അമിത വേഗക്കാരെ പിടികൂടാനുള്ള സംവിധാനം ക്യാമറയിലുണ്ടാകും.നിലവിലുള്ള ക്യാമറകളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തും.

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അമിത വേഗവും െ്രെഡവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമാണ് കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ ലെയ്‌നുകളിലെയും വേഗപരിധി നിശ്ചയിക്കാനും നീക്കമുണ്ട്. സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അബുദാബി പൊലീസ് ഈയിടെ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഇവയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും പൊലീസ് സൂചിപ്പിച്ചു. വാഹനം ഓടിക്കുന്നവരുടെ മോശമായ പെരുമാറ്റം ഗുരുതരമായ അപകടങ്ങളിലേക്കും മരണത്തിനും വഴിവയ്ക്കുന്നതായി പൊതുജനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെട്ടെന്നുള്ള ലൈന്‍ മാറ്റം, റെഡ് സിഗ്‌നല്‍ മറികടക്കല്‍, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാതിരിക്കല്‍ എന്നിവയാണ് വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന മറ്റു കാരണങ്ങളെന്ന് അബുദാബി പൊലീസിലെ സെക്യൂരിറ്റി മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അലി അല്‍ മുഹൈരി പറഞ്ഞു.

ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കുന്നതിലൂടെ സ്വന്തം ജീവനൊപ്പം സഹയാത്രികരുടെ ജീവനുംകൂടിയാണ് സുരക്ഷിതമാക്കുന്നതെന്നും പൊലീസ് ഓര്‍മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അബുദാബിയിലുണ്ടായ വാഹനാപകടങ്ങളില്‍ 199 പേരാണ് മരിച്ചത്. 149 പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. 2016ലെ വാഹനാപകടങ്ങളില്‍ 289 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം 156 ആയിരുന്നു. സുരക്ഷിത യാത്രയ്ക്കായി ഗതാഗത വിഭാഗം നടപ്പാക്കിവന്ന പരിഷ്‌കാരങ്ങളുടെ ഫലമായി അപകടങ്ങളും മരണവും കുറഞ്ഞുവരുന്നതായും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here