Connect with us

National

ഇറാനുമായുള്ള വ്യാപാര ബന്ധം ഇന്ത്യ പുന:പരിശോധിക്കണം: നിക്കി ഹാലി

Published

|

Last Updated

ന്യൂഡല്‍ഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ അമേരിക്കന്‍ നയതന്ത്രജ്ഞ നിക്കി ഹാലി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നിക്കിഹാലി സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരോടൊപ്പമാണ വ്യാപാരം നടത്തേണ്ടതെന്ന് നാമെല്ലാവരും ചിന്തിക്കണം. ഈ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന് ഇന്ത്യ തീരുമാനിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയത്. അതൊരു ക്രിയാത്മക ചര്‍ച്ചയായിരുന്നുവെന്നും നിക്കിഹാലി വ്യക്തമാക്കി.

അമേരിക്ക ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെയാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദം ചെലുത്തുന്നത്. സമ്മര്‍ദത്തിന്റെ ഫലമായി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണായി നിര്‍ത്തുവാനൊ അല്ലങ്കില്‍ വന്‍ തോതില്‍ നിര്‍ത്തുവാനൊ ഇന്ത്യ തീരുമാനിച്ചിരുന്നു. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യം.