Connect with us

Kerala

'അമ്മ'യുടെ തീരുമാനം ഞെട്ടിച്ചു: വീണ്ടും യോഗം വിളിക്കണമെന്ന് വനിതാ കൂട്ടായ്മ

Published

|

Last Updated

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതില്‍ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കി. വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) യുടെ പേരിലാണ് കത്ത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജി വച്ചതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മയുടെ പുതിയ നീക്കം .മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നു. അമ്മയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു. അമ്മയുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്

---- facebook comment plugin here -----

Latest