Connect with us

Kerala

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍നിന്നും മുകേഷിനെ മാറ്റണം: സംവിധായകന്‍ ടി ദീപേഷ്

Published

|

Last Updated

കണ്ണൂര്‍: സ്ത്രീവിരുദ്ധ നിലപാട ് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടന്‍ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നു സംവിധായകന്‍ ടി ദീപേഷ്.

മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നു കാണിച്ചു ദീപേഷ് സാംസ്‌കാരിക മന്ത്രിക്കു കത്തയച്ചു. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ “സ്വനം” സിനിമയുടെ സംവിധായകനാണു ടി ദീപേഷ്. കണ്ണൂരിലെ സിപിഎം കുടുംബത്തില്‍നിന്നുള്ള സംവിധായകനാണ് ഇദ്ദേഹം