Connect with us

National

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് . 68.87ല്‍ വ്യാപാരം ആരംഭിച്ചു. ഇത് ഒരു സമയത്ത് 69ഉം കടന്ന് മുന്നേറുകയും ചെയ്തു.ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിച്ചതും യു.എസ്?-ചൈന വ്യാപാര യുദ്ധവും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി.

ഡോളറിനുള്ള കൂടുതല്‍ ആവശ്യകതയും രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള കാരണമായി. ബേങ്കുകളും ഇറക്കുമതി ചെയ്യുന്നവരും കൂടുതലായി ഡോളര്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. ഗള്‍ഫ് ഉള്‍പ്പൈടയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടമാണ് വിനിമയ നിരക്കിലുള്ള ഇടിവ് സമ്മാനിക്കുന്നത്‌

Latest