കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ അന്തരിച്ചു

Posted on: June 28, 2018 10:27 am | Last updated: June 28, 2018 at 10:27 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) ബെംഗളൂരുവില്‍ അന്തരിച്ചു. മകന്റെ ഫ്‌ളാറ്റില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഊട്ടിയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാമേഴ്‌സിന്റെ ജോയിന്റ് എംഡിയായിരുന്നു.

2014ലാണ് അദ്ദേഹം കെഎസ്ആര്‍ടിസിയുടെ എംഡിയായത്. അലപ്പുഴ എട്ടുകെട്ടില്‍ റിട്ടയേര്‍ഡ് പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ എം.എ. ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആര്‍ടിസിക്കു പുറമേ എച്ച്എംടി ഉള്‍പ്പടെ വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.