ഒമ്പത് വയസുകാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: June 28, 2018 10:15 am | Last updated: June 28, 2018 at 2:07 pm

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സരോജിനി നഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

കുട്ടിയുടെ മാതാവാണ് പെണ്‍കുട്ടിയെ നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഫ്ദാര്‍ജംഗ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.