വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: June 28, 2018 9:23 am | Last updated: June 28, 2018 at 2:55 pm
SHARE

കോഴിക്കോട് : വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പുലര്‍ച്ചെ വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട നിലയില്‍ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും കടലും ചേരുന്നിടത്താണ് അപകടം നടന്നത്. ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ഫായിസിനായി തിരച്ചില്‍ തുടര്‍ന്നിരുന്നു. മീന്‍പിടിക്കാന്‍ പുഴയിലിട്ട വല അടിയൊഴുക്കില്‍പെട്ട് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അത് പിടിക്കാനുള്ള ശ്രമത്തിനിടെ വള്ളം ഗതിമാറി മറിയുകയായിരുന്നു