പാസ്‌പോര്‍ട്ടില്‍ ഇനി ശൈഖ് സായിദിന്റെ മുഖം പതിയും

Posted on: June 27, 2018 11:01 pm | Last updated: June 27, 2018 at 11:01 pm
SHARE

അബുദാബി: രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് സീലിനു പുതിയ മുഖം. യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുന്ന എന്‍ട്രി – എക്‌സിറ്റ് സീല്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബ്ന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്റെ മുദ്രയിലാണുള്ളത്.

]ശൈഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് വിമാനത്താവള മുദ്രകള്‍ക്ക് പുതിയ ഭാവം വരുത്തിയതെന്ന് എയര്‍പ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അല്‍ഖൂരി അറിയിച്ചു. ഈ വര്‍ഷാവസാനം വരെ വിദേശികളുടെയും സ്വദേശികളുടെയും പാസ്‌പോര്‍ട്ടില്‍ പുതിയ മുദ്രയായിരിക്കും പതിക്കുക. ഇതിനായി വിമാനത്താവള പ്രവേശന കവാടങ്ങളിലെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സായിദ് പ്രസാദമുള്ള പുതിയ മുദ്രകള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here