Connect with us

National

ജോലി ഭാരത്താല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്താല്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അമിതജോലിയുടെ സമ്മര്‍ദം മൂലം ജീവനക്കാരന്‍ ജീവനൊടുക്കിയാല്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അരുണ്‍കുമാര്‍ മിശ്ര, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരനോട് ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നത് മേലുദ്യോഗസ്ഥന്റെ ക്രിമിനല്‍ മനസ്സാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലിയെടുത്തിരുന്ന കിഷോര്‍ പരാശര്‍ എന്നയാള്‍ 2017 ഓഗസ്റ്റില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥന്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ കഠിനമായി ജോലി ചെയ്യിപ്പിച്ചതിന്റെ മനോവിഷമത്താലാണ് കിഷോര്‍ ആത്മഹത്യ ചെയ്തതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഹര്‍ജി തള്ളിയ ഹൈക്കോടതി, മരണത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും അതിനു സാഹചര്യമൊരുക്കിയത് അന്വേഷിക്കേണ്ടതാണെന്ന് നിലപാടെടുത്തു. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു.

Latest