വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

Posted on: June 27, 2018 7:18 pm | Last updated: June 28, 2018 at 10:17 am
SHARE

ന്യൂഡല്‍ഹി: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദേശം നല്‍കി.

അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവാണ് സഭാ നേൃത്വത്തിന് പരാതി നല്‍കിയത്. വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍ ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം താത്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതുസംബന്ധമായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭാഭദ്രാസന തലങ്ങളിലുള്ള സംവിധാനത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതികരണവുമായി സഭാ നേതൃത്വം രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here