വിദ്യാര്‍ഥിനിയെ അഞ്ച് പേര്‍ പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

Posted on: June 27, 2018 3:29 pm | Last updated: June 27, 2018 at 3:29 pm

ഷിംല: ഹിമാചല്‍ പ്രദേശിലെ മനാലിയില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിനയെ അഞ്ച് പേര്‍ മൂന്ന് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി.

ജൂണ്‍ 17ന് രണ്ട് 12-ാംക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇവരെ പിന്നീട് ജൂണ്‍ 20ന് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പഞ്ചാബില്‍നിന്നുള്ള മൂന്ന് പേരും പ്രദേശത്തുകാരായ രണ്ട് പേരും ബലാത്സംഗം ചെയ്തതായി ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പഞ്ചാബിലെ ബാട്ടിനാദില്‍നിന്നും മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.