ലൈസന്‍സിന് കൈക്കൂലി: ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

Posted on: June 27, 2018 3:11 pm | Last updated: June 27, 2018 at 3:11 pm
SHARE

മഹോബ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ ലൈസന്‍സ് അനുവദിക്കുവാന്‍ കൈക്കൂലി വാങ്ങിയ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍.

ഡ്രഗ് ഇന്‍സ്‌പെക്ടറായ രമേഷ് ലാല്‍ ഗുപ്തയെയാണ് അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ സ്റ്റോറിന് ലൈസന്‍സ് അനുവദിക്കുന്നതിന് 45,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.