Connect with us

National

യുവതിയെ വെട്ടിനുറുക്കി പെട്ടിയിലുപേക്ഷിച്ച ഭര്‍ത്താവും സഹോദരങ്ങളും പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പരസ്ത്രീ ബന്ധത്തെ എതിര്‍ത്ത ഭാര്യയെ വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരങ്ങളും അറസ്റ്റില്‍. ബീഹാറിലെ ചാപ്ര സ്വദേശി ജൂഹി(30)കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് സാജിദ് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങള്‍ എന്നിവരാണ് പിടിയിലായത്.

ജൂണ്‍ 21നാണ് ഏഴ് കഷ്ണങ്ങളാക്കി മുറിച്ച മ്യതദേഹം കാര്‍ഡ്‌ബോഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് മ്യതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതാരുടെ മ്യതദേഹമാണെന്ന് പോലീസിന് ആദ്യം തിരിച്ചറിയാനായില്ല. പിന്നീട് മ്യതദേഹം ഉപേക്ഷിച്ച കാര്‍ഡ്‌ബോഡ് പെട്ടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 2011ലാണ് സാജിദും ജൂഹിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.

---- facebook comment plugin here -----

Latest