നിപ്പ: മാത്യകാപ്രവര്‍ത്തനത്തിന് ആദരം; 61 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമന്റ്, ലിനിയുടെ പേരില്‍ അവാര്‍ഡ്‌

Posted on: June 27, 2018 12:37 pm | Last updated: June 27, 2018 at 6:55 pm
SHARE

തിരുവനന്തപുരം: പതിനാറ് പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധക്കെതിരെ മാത്യകാപരമായ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂറായി ഒരു ഇന്‍ക്രിമെന്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയുടെ പേരില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, 19 സ്റ്റ്ഫ് നഴ്‌സുമാര്‍, ഏഴ് നഴിസിങ്ങ് അസിസ്റ്റന്റ്,17 ക്ലീനിങ് സ്റ്റാഫ്, നാല് അറ്റന്‍ഡര്‍, രണ്ട് എച്ച് ഐമാര്‍,നാല് സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി 61 പേര്‍ക്കാണ് ഇന്‍ക്രിമന്റ് അനുവദിക്കുക. 12 ജൂനിയര്‍ റസിഡന്റുമാര്‍, മൂന്ന് സീനിയര്‍ റസിഡന്റുമാര്‍ എന്നിവര്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കി ആദരിക്കും.